പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി

രാജപുരം: പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നൊവേന, തിരുനാള്‍ എന്നിവയ്ക്ക് ഇന്ന് കൊടിയേറ്റി. രാവിലെ 6.45 ന് ആരാധന, 7.20 ന് തിരുനാളിന് കൊടിയേറ്റ്ി 7.30 ന് വിശുദ്ധ കുര്‍ബാന, നൊവേന. ഫാ.ഷാജി കണിയാംപറമ്പില്‍ കാര്‍മികത്വം വഹിക്കും. 10 ന് ഫാ.വിപിന്‍ ഇളംപാശ്ശേരില്‍ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നൊവേന. വിവിധ ദിവസങ്ങളില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.തോമസ് പയ്യമ്പള്ളില്‍, ഫാ.ഷിന്റോ പുലിയുറുമ്പില്‍, ഫാ.ജോബിന്‍ കൊട്ടാരത്തില്‍ ഫാ.ജോഷി വല്ലര്‍ക്കാട്ടില്‍, ഫാ.മനോജ് കരിമ്പുഴിക്കല്‍, ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. സമാപന ദിവസം രാവിലെ 6 ന് വിശുദ്ധ കുര്‍ബാന, 9 ന് ആരാധന, 9.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന എന്നിവയ്ക്ക് ഫാ.ചാക്കോ കുടിപറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സമാപനാശീര്‍വാദം.

Leave a Reply