ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

രാജപുരം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ മുതിർന്ന പൗരന്മാർക്കായി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓഫ് സീനിയർ സിറ്റിസൺ എന്ന വിഷയത്തിൽ രാജപുരം ക്ഷീരോൽ പാദക സഹകരണ സംഘം ഹാളിൽ വെച്ചു ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. രാജപുരം പോലീസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ. വി ക്ലാസ്സ്‌ ഉൽഘാടനം ചെയ്തു സംസാരിച്ചു. സബ് ഇൻസ്‌പെക്ടർ സജിമോൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ സിറ്റിസൺ ഫോറം കള്ളാർ പഞ്ചായത്ത്‌ സെക്രട്ടറി ലുക്കോസ് സ്വാഗതം പറഞ്ഞു , ജനമൈത്രി ബീറ്റ് ഓഫീസർമാരായ ചന്ദ്രൻ, അനീഷ് എന്നിവർ ആശംസകൾഅർപ്പിച്ചു സംസാരിച്ചു . സ്റ്റേഷൻ PRO മനോജ്‌ ഇ കെ ചടങ്ങിൽ നന്ദി പറഞ്ഞു.
കള്ളാർ ആടകത്തു കിണറ്റിൽ വീണ മൂന്ന് വയസ്സ് പ്രായമുള്ള തന്റെ ചെറുമകളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ലീലാമ്മയെ രാജപുരം പോലീസ് ഇൻസ്‌പെക്ടർ വി.ഉണ്ണികൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു.

Leave a Reply