ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് 19 ന് പൂടംകല്ല് ബഡ്സ് സ്കൂളിൽ.

ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് 19 ന്
പൂടംകല്ല് ബഡ്സ് സ്കൂളിൽ.

രാജപുരം: കള്ളാർ പഞ്ചായത്ത് പൂടംകല്ല് താലൂക്ക് ആശുപത്രിയുമായി ചേർന്ന് പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂളിൽ 19 ന് രാവിലെ 9 മണി മുതൽ
ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിക്കും. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ.സി.സുകു മുഖ്യപ്രഭാഷണം നടത്തും.

Leave a Reply