രാജപുരം: സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവാ ക്ലബ്ബുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ നല്‍കുന്ന ജില്ലായിലെ മികച്ച യുവ ക്ലബിനുള്ള പുരസ്‌കാരത്തിന് വണ്ണാത്തിക്കാനം ഓര്‍മ്മ യുവ ക്ലബിനെ തെരഞ്ഞെടുത്തു. 30,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയുമാണ് പുരസ്‌കാരം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ വെച്ച് മന്ത്രി ആന്റണി രാജുവില്‍ നിന്നും ഏറ്റു വാങ്ങി. കോവിഡ് കാലത്ത് ഉള്‍പ്പെടെ ശ്രദ്ധേയമായ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിനാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്