എരുമക്കുളം – താന്നിയടി റോഡ് മൂഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ എരുമക്കുളം – താന്നിയടി റോഡ്മൂഖ്യമന്ത്രിഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. എരുമക്കുളത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഫലകം അനാഛാദനം ചെയ്തു. ജില്ലാ ക്ഷയായി. പൊതു മരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷബിന്‍ ചന്ദ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ശ്രീലത, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.കുഞ്ഞികൃഷ്ണന്‍, ബിന്ദു കൃഷ്ണന്‍, ടി. കോരന്‍, ടി.കെ.രാമചന്ദ്രന്‍, പി.ഗോവിന്ദന്‍, പി.ബാലചന്ദ്രന്‍, വിജയന്‍ മുളവനുര്‍, ജോസഫ് വടകര, സാജു ജോസഫ് പാമ്പക്കല്‍, അബ്രഹാം തോണക്കര തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply