പനത്തടി പ്രവാസി ക്ഷേമ സഹകരണ സംഘം ഏപ്രില്‍ 4 ന് ഉദ്ഘാടനം ചെയ്യും.

രാജപുരം : ജില്ലയിലെ മലയോര മേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവന്‍ പ്രവാസി കുടുംബങ്ങളുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യം വച്ച് കേരള പ്രവാസി സംഘം പനത്തടി ഏരിയ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പനത്തടി പ്രവാസി ക്ഷേമ സഹകരണ സംഘം ഏപ്രില്‍ 4 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം പ്രസിഡന്റ് കെ.പ്രദീപ് കുമാര്‍, സെക്രട്ടറി സിജോ ടി ചാമക്കാല, ഡയറക്ടര്‍ ബോര്‍ ഡംഗങ്ങളായ കെ.വിനോദ്, വി.ജയരാജന്‍ എന്നിവര്‍ അറിയിച്ചു. പനത്തടി പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് കെ.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിക്കും. കേരള ബാങ്ക് ഡയറക്ടര്‍ സാബു ഏബ്രഹാം ആദ്യ നിക്ഷേപം സ്വീകരിക്കും. അസിസ്റ്റന്റ് റജിസ്ട്രാര്‍ ജനറല്‍ വി.ടി.തോമസ് ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, സഹകരണ സംഘം പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. വെള്ളരിക്കുണ്ട് താലൂക്കിലെ 7 പഞ്ചായത്തുകള്‍ സംഘത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ വരും.

Leave a Reply