രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ മുഴുവന്‍ നികുതികളും പിരിച്ച് തുടര്‍ച്ചയായ 5-ാം വര്‍ഷവും 100% ലക്ഷ്യം കൈവരിച്ചു. പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നും ലഭിക്കാനുള്ള കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ്, മറ്റു നികുതികള്‍ എന്നിവ പൂര്‍ണ്ണമായും പിരിച്ചെടുത്ത ജീവനക്കാരെയും, അതിനോട് സഹകരിച്ച മുഴുവന്‍ നികുതി ദായകരെയും പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഭിനന്ദിച്ചു.