ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

രാജപുരം: സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റി ഏകെജി പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും, ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുംഏകദിന ശില്‍പശാല സംഘടിപ്പിച്ചു പാര്‍ട്ടി ഏരിയ കമ്മറ്റി അംഗം പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.. ജോഷി ജോര്‍ജ്, എ.കെ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി സംഘടന എന്ന വിഷയത്തില്‍ വി.കരുണാകരന്‍ നായരും, പാര്‍ട്ടിയും വര്‍ഗ്ഗ ബഹുജന സംഘടനയും എന്ന വിഷയത്തില്‍ അഡ്വ: ബി.മോഹന്‍കുമാറും ക്ലാസ് എടുത്തു. വിവിധ ക്ലാസുകളില്‍ രനിത ശശിന്ദ്രന്‍, ഇ.രാജി എന്നിവര്‍ ക്ലാസ് നിയന്ത്രിച്ചു. കെ.എം.ഹനിഫ സ്വാഗതവും, കെ.പി പീറ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply