രാജപുരം: മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ അംഗസംഘങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസദനം എന്ന പേരില്‍ മില്‍മ നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ 2021-22 വര്‍ഷത്തെ ക
ജില്ലയിലെ ഗുണഭോക്താവായ കോളിച്ചാല്‍ ക്ഷീര സംഘത്തിലെ ടി.ടി.സന്തോഷിന് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാന മില്‍മ ഡയറക്ടര്‍ പി.പി.നാരായണന്‍ നിര്‍വഹിച്ചു.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു, മേഖലാ യൂണിയന്‍ പി അന്‍ഡ് ഐ ജനറല്‍ മാനേജര്‍ കെ.സി.ജയിംസ്, എം ആര്‍ സി എം പി യു ഡയറക്ടര്‍ കെ.സുധാകരന്‍, ക്ഷീര വികസന വകുപ്പ് ഡിഎഫ് ഐ ശ്രീജിത്ത് , മില്‍മ കാസര്‍കോട് ഡെയറി മാനേജര്‍ തോമസ് പി കുര്യന്‍, ജൂനിയര്‍ സൂപ്പര്‍ വൈസര്‍ വി.പി.അനീഷ്, സംഘം സെക്രട്ടറി കെ.പി.സിന്ധു , ജില്ലാ പി ആന്‍ഡ് ഐ മേധാവി പി.എം.ഷാജി എന്നിവര്‍ പ്രസംഗിച്ചു. ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയ കരാറുകാരനെ പമ്പായത്ത്വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് ആദരിച്ചു.