ഒടയംചാലിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്.

ഒടയംചാലിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്.

രാജപുരം : കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സി ഒടയംചാലിൽ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. കോളിച്ചാൽ പതിനെട്ടാംമൈലിലെ ലക്ഷ്മി ഉണ്ണി (41)ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം. കോളിച്ചാലിൽ നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ഭർത്താവും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം ഒടയംചാൽ സെന്റ് ജോർജ് പള്ളി ഭണ്ഡാരത്തിൽ കാണിക്ക ഇടാൻ നിർത്തിയിരുന്നു. ഭർത്താവും ഡ്രൈവറും പുറത്തിറങ്ങിയ സമയത്ത് വാഹനത്തിന്റെ ഗിയർ മാറി തെന്നി നീങ്ങി പള്ളിക്ക് മുന്നിലെ തോട്ടിലേക്ക് മറിയുകയായിരുന്നു.

Leave a Reply