- രാജപുരം: തിമിരരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് കള്ളാര്‍ തിരുഹൃദയ ആശ്രമത്തില്‍ വെച്ച് നടത്തി. തിരുഹൃദയ ഓ എസ് എച്ച് സമൂഹത്തിന്റെ സാമൂഹിക സേവന വിഭാഗമായ SHESSന്റെയും അങ്കമാലി ലിറ്റില്‍ ഫല്‍ര്‍ ഹോസ്പിറ്റിലിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നിയത്. അങ്കമാലി ലിറ്റില്‍ ഫല്‍ര്‍ ഹോസ്പിറ്റലിലെ പതിമൂന്നുപേരടങ്ങിയ മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം കൊടുത്തത് . 350 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് പരാശോധനയ്ക്ക് വിധേയരായി. രാജപുരം ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടിയുടെ അദ്ധ്വക്ഷതയില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ.ബെന്നി ചേരിയില്‍, ഫാ.ജോര്‍ജ്കുടുന്തയില്‍ എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു.