ഇഫ്ളു പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഏഴാം റാങ്ക് നേടി രാജപുരത്തെ വിദ്യാര്‍തഥി അലന്‍ ബെന്നി മലയോരത്തിന് അഭിമാനമായിത്തിന് അഭിമാനമായി

  • രാജപുരം: ഇംഗ്ളിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴി റ്റി യുടെ (ഇഫ്ളു) ഹൈദരാബാദ് ,ലകൗന,ഷിലോംഗ് കാമ്പസുകളിലേക്ക് നടത്തിയ അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ രാജപുരത്തെ വിദ്യാര്‍തഥിക്ക് ഏഴാം റാങ്ക്. രാജപുരം നിരപ്പേല്‍ ബെന്നി സോഫി ദമ്പതികളുടെ മകന്‍ അലന്‍ ബെന്നിക്കാണ് ഏഴാം റാങ്ക് ലഭിച്ചത്. ഇതില്‍ പത്ത് സിറ്റാണ് ജനറല്‍ മെരിറ്റിലുള്ളത് ഹൈദരാബാദ് കാമ്പസില്‍ ബി.എ (HOns) സ്പാനീഷിലാണ് പ്രവേശനം ലഭിച്ചത് .പുര്‍ണമായും കേന്ദ്രസര്‍ക്കരിന്റെ കീഴിലുള്ള ഈ സ്ഥാപനത്തില്‍ വിദ്യാഭസ ചെലവും വളരെ കുറവാണ് എന്നുള്ളത്തണ് പ്രത്യേകത. ഓള്‍ ഇന്ത്യാതലത്തിലുളള പരീക്ഷയിലാണ് അലന്‍ ഏഴാം റാങ്ക് നേടിയത്. താമരശ്ശേരി രൂപതയുടെ കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് കോച്ചിംഗ് കേന്ദ്രത്തില്‍ ഒരു വര്‍ഷതെ പരിശീലനത്തിനു ശേഷമാണ് അലന്‍ ബെന്നി്ക്ക് ഈ വര്‍ഷം പ്രവേശനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് അലന്‍ ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ നിന്ന് പ്ലസ്ടു കഴിഞത്.

Leave a Reply