പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി കെ.ജെ.ജെയിംസ് ചുമതലയേറ്റു.

രാജപുരം: പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി കെ.ജെ.ജെയിംസ് ചുമതലയേറ്റു. പാണത്തൂര്‍ ഹില്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം ചാര്‍ജുള്ള രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ രേഖകള്‍ കൈമാറി. യു ഡി എഫ് കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ , ഡിസിസി ജന.സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, മുന്‍ ഡിസിസി ജന.സെക്രട്ടറി പി.കെ.രാമചന്ദ്രന്‍ നായര്‍ , കൊടക് ഡിസിസി എക്‌സിക്യൂട്ടീവ് അംഗം എന്‍.ബാലചന്ദ്രന്‍ കരിക്കെ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്ത്, ഐയുഎംഎല്‍ മണ്ഡലം സെക്രട്ടറി അയൂബ് പള്ളിക്കാല്‍, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ മാവേലി ജോസ്, എ.കെ.ദിവാകരന്‍ , സി.കൃഷ്ണന്‍ നായര്‍ , വി.സി.ദേവസ്യ, എം.എം.തോമസ് , എന്‍.ഐ. ജോയി, ജനശ്രീ മണ്ഡലം ചെയര്‍മാന്‍ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പാണത്തൂരിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവ് ഡി.കെ.കൃഷ്ണന്‍ , പനത്തടിയില്‍ നിന്നും സ്ഥലം മാറി പോകുന്ന .പി.കെ.പ്രസന്നകുമാര്‍, യു എസ്എസ്, എന്‍എംഎംഎസ് സ്‌കോളര്‍ഷിപ് വിജയി അരിപ്രോട്ടെ മൃദുല എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

Leave a Reply