ദേശീയ ഡെങ്കിപ്പനി ദിനം : ജില്ലാതല ഉദ്ഘാടനം പനത്തടി പഞ്ചായത്ത് ഹാളിൽ നടന്നു.

ദേശീയ ഡെങ്കിപ്പനി ദിനം : ജില്ലാതല ഉദ്ഘാടനം പനത്തടി പഞ്ചായത്ത് ഹാളിൽ നടന്നു.

രാജപുരം: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം , ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് എന്നിവ ചേർന്ന് ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു . പനത്തടി പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത ഉദ്ഘാടനം നിർവഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിനോജ് ചാക്കോ , പനത്തടി പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധൃഷ സുപ്രിയ ശിവദാസ്, ,ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ: എ.ടി മനോജ് സ്വാഗതവും പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എൻ വിനയകുമാർ നന്ദിയും പറഞ്ഞു .
പരിപാടിയുടെ ഭാഗമായി നടന്ന
ബോധവത്കരണ സെമിനാറിൽ ജില്ലാ വെക്ടർ ബോൺ ഡിസീസ് കോൺട്രോളിങ് ഓഫീസർ വി.സുരേശൻ കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു . തുടർന്ന് സെൻ്റ് മേരിസ് കോളേജിലെ എൻ . എസ് എസ് വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു . ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ്, എപ്പിഡെമിക് കണ്ട്രോൾ സെൽ ജെ .എച് ഐ മഹേഷ്‌കുമാർ പി വി എന്നിവർ നേതൃത്വം നൽകി. പ്രശ്നോത്തരി മത്സരത്തിൽ എൻ.എസ്.നിഖിൽ കുമാർ വി. ,വിഷ്ണുപ്രിയ,കെ.ആർ ധന്യ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി . തുടർന്ന് കാസറഗോഡ് ഡിസ്ട്രിക്ട് കോൺട്രോളിങ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി കൊതുകുജന്യ രോഗങ്ങൾക്കെതിരെ ബോധവത്കരണ പ്രദർശനവും സംഘടിപ്പിച്ചു . “ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം” എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനിദിന സന്ദേശം. മഴക്കാലരോഗ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങളും ഫീൽഡ് തല ഉറവിട നശീകരണ പ്രവർത്തങ്ങളും ഊർജ്ജിതപെടുത്തുമെന്നും ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ:എ.വി.രാംദാസ് അറിയിച്ചു.

Leave a Reply