അഖിലേന്ത്യ കിസാൻ സഭ പനത്തടി മേഖല കമ്മിറ്റി കൃഷിഭവൻ ധർണ നടത്തി.

അഖിലേന്ത്യ കിസാൻ സഭ പനത്തടി മേഖല കമ്മിറ്റി കൃഷിഭവൻ ധർണ നടത്തി.

രാജപുരം: നാളികേരത്തിന് 42 രൂപ തറവില നിശ്ചയിച്ചു സംഭരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. സർക്കാർ 32 രൂപ തറവില നിശ്ചയിച്ചരുന്നു എങ്കിലും കാസർകോട് ജില്ലയിൽ ഫലപ്രദമായി സംഭരണം നടപ്പായില്ല. സ്വകാര്യ കച്ചവടം ഇന്ന് 24 രൂപ കിലോയ്ക്ക് എത്തി നാളികേര കർഷകരേ ദുരിതത്തിലാക്കിയിരിക്കുന്നു., സർക്കാർ അടിയന്തിരമായി നാളികേരം കിലോയ്ക്ക് 42 രൂപ തറവില നിശ്ചയിച്ചു ഫലപ്രദമായി സംഭരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ പനത്തടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കളളാർ കൃഷിഭവനിലേയ്ക്ക് നടത്തിയ മാർച്ചും ധർണയിലും കൂടി സർക്കാറിനോട് ആവശ്യപ്പെട്ടു. രാസവള വില വർദ്ധനവ് തടയുക, ഇന്ധന വില വർദ്ധനവ് തടയുക വന്യമൃഗശല്യം തടയുക നഷ്ട്ടപരിഹാരം ഉടനെ നൽകുക,എന്നിവയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു. കർഷക ക്ഷേമനിധി ബോർഡ് ഫലപ്രദമായി നടപ്പിലാക്കുക, കാർഷിക കടാശ്വാസ കമ്മീഷനിൽ അപേക്ഷിക്കാനുള്ള അവസരം 2022 ഡിസംബർ 31 വരേ നീട്ടുക, അംഗീകാരമില്ലാത്ത വളവില്പന നിറുത്തുക, 2017ൽ രാജപുരം കൃഷിഭവനിൽ കുരുമുളക് തൈ വിതരണത്തിലെ വിജിലൻസ് കേസ് ത്വരിതഗതിയിലാക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചു കൊണ്ടുള്ള കളളാർ കൃഷിഭവൻ മാർച്ചും ധർണയും അഖിലേന്ത്യ കിസാൻസഭ സംസ്ഥാന കൗൺസിൽ അംഗം കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. പനത്തടി മേഖല കമ്മറ്റി പ്രസിണ്ട്ന്റ് കെ.ബി. മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.രത്നാകരൻ നമ്പ്യാർ, സ്വാഗതവും വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി സെക്രട്ടറി കുഞ്ഞമ്പു മാവ് വളപ്പിൽ, ജില്ലാ കമ്മറ്റി അംഗം ടി.കെ.നാരായണൻ, കെ.കെ.സുകുമാരൻ, ജോണി അരിങ്കല്ല്, രഞ്ജിത്ത് നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു. രാഘവൻ കപ്പള്ളി, പ്രതാപചന്ദ്രൻ, ഷിനോജ് ഫിലിപ്പ് ,ലീലാമ്മ എന്നീവർ നേതൃത്യം നൽകി.

Leave a Reply