തൈകൊണ്ടോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലുമായി പൂജ പാർവതി.
രാജപുരം: തൈകൊണ്ടോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലുമായി അയറോട്ടെ പൂജ പാർവതി നാടിന്റെ അഭിമാനമായി. കണ്ണൂരിൽ നടന്ന തൈകൊണ്ടോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 63കിലോയ്ക്ക് മുകളിലുള്ള വിഭാഗത്തിലാണ് പൂജ പാർവതി ഗോൾഡ് മെഡൽ നേടിയത്. ചുള്ളിക്കര അയറൊട്ടെ ബേബി കമലോന്റെയും മിനിയുടെയും മകളാണ്. നിലവിൽ കണ്ണൂർ ജിവി രാജ സ്പോർട്സ് സ്കൂളിലെ മികച്ച കായികതാരമാണ് ഈ മിടുക്കി.