ചുള്ളിക്കര പ്രതിഭ ലൈബ്രറിയിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി.

ചുള്ളിക്കര പ്രതിഭ ലൈബ്രറിയിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി.

രാജപുരം: വായനദിനത്തോടനുബന്ധിച്ച്, ചുള്ളിക്കര പ്രതിഭ ലൈബ്രറി യിൽ പി. എൻ. പണിക്കർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കള്ളാർ പഞ്ചായത്ത് 13 ആം വാർഡ് മെമ്പർ ജോസ് പുതുശേരിക്കലയിൽ ഉദ്ഘടനം ചെയ്തു. വായനശാല പ്രസിഡണ്ട്‌ കെ.മോഹനൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലർ. കെ.ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിലർ ജോസകുട്ടി, പ്രതിഭ യുവജന വേദി പ്രസിഡണ്ട്‌ സജിത്ത് ലുക്കോസ്, ബാലവേദി പ്രസിഡന്റ് സുര്യനാരായണൻ എന്നിവർ ആശംസകൾ നേർന്നു. പ്രതിഭ സെക്രട്ടറി കെ.വി.ഷാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.നാരായണൻ നന്ദിയും പറഞ്ഞു.

Leave a Reply