കഷ്ടപ്പാടുകളിൽ നിന്നും ഉന്നത വിജയം നേടിയ ആർജിത്തിനെ അനുമോദിച്ചു.
രാജപുരം: എസ്എസ്എൽസി പരീക്ഷയിൽ തായന്നൂർ സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പേരിയ ആദിവാസി ഊരിലെ ആർജിത്തിനെ പേരിയ ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ ഊരുമൂപ്പൻ ബിനു പേരിയ ഉപഹാരം നൽകി. എസ് ടി പ്രമോട്ടർ ജിഷ്ണു പേരിയ, സോഷ്യൽ വർക്കർ വിഷ്ണു പേരിയ തുടങ്ങിയവർ സംസാരിച്ചു.