കള്ളാർ സേവാഭാരതി യോഗ ദിനാചരണം നടത്തി.

കള്ളാർ സേവാഭാരതി യോഗ ദിനാചരണം നടത്തി.

രാജപുരം: അന്താരാഷ്ട്രാ യോഗാ ദിനാചരണത്തിന്റെ ഭാഗമായി കള്ളാർ സേവാഭരതിയുടെ നേതൃത്വത്തിൽ യോഗാ ദിനാചരണം നടന്നു. കളളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കള്ളാർ വില്ലേജ് ഓഫീസർ ധനേഷ് രാജ് ഉദ്ഘടനം ചെയ്തു. യോഗത്തിൽ കളളാർ സേവാഭാരതി പ്രസിഡന്റ് തമ്പാൻ മഞ്ഞങ്ങാനം അദ്ധ്യഷത വഹിച്ചു. മുഖ്യാതിഥിയായ അശോകൻ കള്ളാറിനെ ആർ എസ് എസ് പനത്തടി ഖണ്ഡ് കാര്യവാഹ് വി.ശ്രീജിത്ത് മോമന്റോ നൽകി ആദരിച്ചു. ധർമ്മ ജാഗരൺ ജില്ലാ സംയോജകൻ ബാലകൃഷ്ണൻ അടാട്ടുകയ, രക്ഷാധികാരി കെ.വി.കുഞ്ഞിക്കണ്ണൻ എന്നിവർ ആശംസ അറിയിച്ചു. അശോകൻ കളളാർ , ഉഷാ ഗണേഷ് ചുള്ളിക്കര എന്നിവർ യോഗാ ക്ലാസ് നയിച്ചു. യോഗത്തിന് കള്ളാർ സേവാ ഭാരതി സെക്രട്ടി പ്രദീപ് മഞ്ഞങ്ങാനം സ്വാഗതവും ജോയിന്റ് സെക്രട്ടി സുധീഷ് കള്ളാർ നന്ദിയും പറഞ്ഞു.

Leave a Reply