കൊട്ടോടിയിൽ അഗ്നിപഥ് റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: ചത്രപതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊട്ടോടിയുടെ നേതൃത്വത്തിൽ സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. പ്രസ്തുത പരിപാടി വിമുക്ത ഭടൻ സി.ബാലകൃഷ്ണൻ നായർ അടോട്ടുകയ ഉദ്ഘാടനം നിർവഹിച്ചു. ചത്രപതി ക്ലബ്ബ് പ്രസിഡൻറ് പ്രദീപ് മഞ്ഞങ്ങാനം അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് മെമ്പർ എം.കൃഷ്ണകുമാർ , ക്ലബ്ബ് സെക്രട്ടറി ജയശീലൻ മേലത്ത്, പി.പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.