സംസ്ഥാന പാതയില്‍ പടിമരുതില്‍ പിന്നെയും ഉറവ പൊട്ടി. കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം . .

രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ പടിമരുതില്‍ റോഡിന് നടുവില്‍ ഉറവ പൊട്ടി. തുടര്‍ച്ചയായി വെള്ളം റോഡിലൂടെ ഒഴുകുന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉറവ വരാതിരിക്കാന്‍ ഇവിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്നെങ്കിലും വീണ്ടും പൊട്ടുകയായിരുന്നു. റോഡ് നിര്‍മാണ സമയത്ത് തന്നെ ഇവിടെ കലുങ്ക് നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply