കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കൂറ്റൻ മരം കടപുഴകി വീണ് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു

കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കൂറ്റൻ മരം കടപുഴകി വീണ് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു

രാജപുരം: ചെറുപനത്തടി മാറാനാഥ ചർച്ചന് സമീപം കൂറ്റൻ മരം റോഡിലേക്ക് മറിഞ്ഞുവീണ് കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. തച്ചർകടവ് – എരിഞ്ഞിലംകോട് വഴി കോളിച്ചാൽ ഭാഗത്തേക്ക് വാഹനങ്ങൾ തിരിച്ചുവിട്ടു. സമീപ പ്രദേശത്ത് മരം മുറിച്ചു കൊണ്ടിരുന്ന ചിറ്റാരിക്കാൽ കാറ്റാംകവല അതിരുമാവ് സ്വദേശി ആനിതോട്ടത്തിൽ ജോണിയുടെ നേതൃത്വത്തിൽ, വിജേഷ്, രാജേഷ്, സജി എന്നിവരും നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും മണിക്കൂറുകളോളം പരിശ്രമിച്ച് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply