2018, എച്ച്. എഫ്.എച്ച് എസ് ഇഫ്താര്‍ സംഗമം ദുബായില്‍..

  • ദുബായി: എച്ച്. എഫ്.എച്ച് എസ്‌കൂട്ടായ്മയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുടക്കീഴില്‍ ഈ റമദാന്‍ പുണ്യ മാസത്തില്‍ ജൂണ്‍ 1 -നു ഒരുമിച്ചപ്പോള്‍, ദുബായിലെ മംസാര്‍ പാര്‍ക്കിലെ സായാഹ്നം അതിനു സാക്ഷിയായി..അതൊരു സന്തോഷ മുഹൂര്‍ത്തമായി..ഒരുക്കങ്ങള്‍ ഒന്നിച് ഹനീഫ,നാസര്‍,ശംസു എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി …115 ആളുകള്‍ ആ ദിവസത്തെ നോമ്പ് തുറയ്ക്കുള്ള ബാങ്ക് വിളിക്കായി കാതോര്‍ത്തു …നോമ്പ് തുറന്ന് എല്ലാവരും സ്‌നേഹസംഭാഷണങ്ങള്‍ കൈമാറി..5 മണിക്ക് തുടങ്ങിയ യൂണിറ്റ്‌ന്റെ ജനറല്‍ ബോഡി യോഗത്തില്‍ പ്രെഡിഡന്റ് അധ്യക്ഷത വഹിച്ചു..സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു..ട്രെഷറര്‍ കണക്കുകള്‍ അവതരിപ്പിച്ചു.നോബ് തുറന്നതിനു ശേഷം
    യോഗം അതിന്റെ പ്രധാനഭാഗമായ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിലേക്ക് കടന്നു.റീറ്റെയ്നിങ് ഓഫീസര്‍ മാത്യു അടുകുഴിയുടെ നേതൃത്വത്തില്‍ ചില മാറ്റങ്ങളോടുകൂടിയ പഴയ 20 അംഗ കമ്മിറ്റി യെ യോഗം അംഗീകരിച്ചു, പ്രെസിഡന്‍ഡ് തോമസ് മാലക്കല്ല്, സെക്രട്ടറി ജോബി ഒടയംചാല്‍ , ട്രെഷറര്‍ രാജേഷ് ഫിലിപ്പ് എന്നിവരെ തിരഞ്ഞെടുത്തു..ട്രെഷറര്‍ ആയി വിരമിക്കുന്ന സുനില്‍ ജോസഫ് നന്ദി പറഞ്ഞു…ഒരിക്കല്‍ കൂടി ഒന്നിച്ചുകൂടി വിരുന്ന് കഴിച്ച് എല്ലാവരും ആ നല്ല ദിവസത്തിന് വിരാമമിട്ടു.

Leave a Reply