- മാലക്കല്ല്: കള്ളാര്‍ ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവത്തില്‍ നവാഗതരെ സ്വീകരിക്കാന്‍ സ്‌ക്കൂള്‍ മുറ്റത്ത് അക്ഷരക്കുളം ഒരുക്കിയ മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂള്ളിന്റെ പ്രവേശനോത്സവം നവാഗതര്‍ക്ക് വേറിട്ട അനുഭവമായി അക്ഷര കുളത്തില്‍ അക്ഷര തോണി ഇറക്കിയായിരുന്നു നവാഗതരെ വരവേറ്റത് പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ബൈജു എടാട്ട് അധ്യക്ഷത വ ഹിച്ചു. കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.