രാഷ്ട്രപതിയുടെ പ്രതിജ്ഞ : കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു.

രാജപുരം: രാഷ്ട്രപത്രി ദ്രൗപതി മുര്‍മുവിന്റെ പ്രതിജ്ഞയോടനുബന്ധിച്ച് കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രത്യേക അസംബ്ലി നടത്തി. പ്രധാനധ്യാപിക കെ.ബിജി ജോസഫ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അധ്യാപകനായ കെ. മധുസൂദനന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയയും നിയുക്ത രാഷ്ട്രപതിക്കും മറ്റു രാഷ്ട്രപതിമാരെയും പരിചയപ്പെടുത്തി. രാഷ്ട്രപതിമാരുടെ ഫോട്ടോ ആല്‍ബം, രാഷ്ട്രപതിമാരെക്കുറിച്ച് കുറിപ്പ് തയ്യാറാക്കല്‍, പ്രശ്‌നോത്തരി തുടങ്ങി വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് വി. റ കൊച്ചുറാണി , കായികാധ്യാപകന്‍ കെ.പ്രവീണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply