- രാജപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് മരതൈ വിതരണം ചെയ്തു. വിവിധ തരത്തിലുള്ള മരതൈകളും, ഫലവൃഷതൈകളുമാണ് വിതരണം നടത്തിയത്. മരതൈ വിതരണോത്ഘാടനം ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ സെക്രട്ടറി ടി വി രജീഷ് ഉദ്ഘാടനം ചെയ്തു. യുത്ത് കോ ഓഡിനേറ്റര്‍ സുരേഷ് വയമ്പ്, വി എം കുഞ്ഞാമദ് എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.