ലോകപരിസ്ഥിതി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു

  • പനത്തടി: ലോകപരിസ്ഥിതി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു. വിദ്യാര്‍ഥി പ്രതിനിധി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഷാജി ഉളളാട്ടിന് വ്യക്ഷതൈ നല്‍കി ദിനാചരണങ്ങള്‍ തുടക്കംകുറിച്ചു. തുടര്‍ന്ന് കുട്ടികള്‍ വൃക്ഷത്തൈകള്‍ തങ്ങളുടെ കൂട്ടുകാര്‍ക്ക് സമ്മാനമായി നല്‍കുകയും സ്‌കൂള്‍ ഉദ്യാനത്തില്‍ തൈകള്‍ നടുകയും ചെയ്തു. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രകൃതിസംരക്ഷണ ഭാഗമായി സ്‌കൂളില്‍ തുടര്‍ന്നുവരുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും പിന്തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. പ്രിന്‍സിപ്പല്‍ ഫാ.ഷാജി ഉളളാട്ടില്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ കേവലം ഒരു ദിവസത്തില്‍ ഒതുങ്ങാതെ ജീവിതചര്യയായി മാരേണ്ട അവശ്യകത കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി.

Leave a Reply