ജില്ലാ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ വിതരണം നടത്തി.

ജില്ലാ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ വിതരണം നടത്തി.

രാജപുരം: ജില്ലാ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ വിതരണം നടത്തി. കാസർകോട് ജില്ലാ പഞ്ചായത്ത് മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ജില്ലാതല കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാം ഘട്ടമായി വിവിധ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 16 മുച്ചക്രവാഹനം, 10 ശ്രവണസഹായി എന്നിവ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫിസർ ഷീബ മുംതാസ് ആധ്യക്ഷത വഹിച്ചു. ജൂനിയർ സൂപ്രണ്ട് പി.കെ.ജയേഷ് കുമാർ സ്വാഗതവും മുഹമ്മദ്‌ നൗഫൽ നന്ദിയും പറഞ്ഞു.

Leave a Reply