ഷോർട്ട് ഫിലിം മത്സരത്തിൽ കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂൾ എസ് പി.സി യൂണിറ്റിന് ഒന്നാം സ്ഥാനം
രാജപുരം : നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷന്റെ ഭാഗമായി കാസർകോട് ഡയറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ കാലിച്ചാനടുക്കം എസ് പി സി യൂണിറ്റ് നിർമ്മിച്ച ഈയാംപാറ്റ എന്ന ഷോർട്ട് ഫിലിം ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ് പി സി കാഡറ്റുകളായ ആഷ്ലിൻ ജോയ്സൺ തിരക്കഥയെഴുതി കെ അനഘ സംവിധാനം ചെയ്ത ഫിലിമിൽ ബി കൃഷ്ണപ്രിയ , ടി.എം.ഏയ്ഞ്ചൽ, വിമമോൾ വിൽസൺ, ആഷ്ന റോയി, കെ.ആര്യ, എ.അനന്തു, ടി.കെ.അഭിജിത്, എം.എസ്.മുഹമ്മദ് ജാസിൽ, അനുഗ്രഹ് . എ.ആദിത്യൻ എന്നിവർ അഭിനയിച്ചു. സി പി ഒ മാരായ . കെ.വി.പത്മനാഭൻ , പി സിജി എന്നിവരുടെ മേൽനോട്ടത്തിലാണ് ടെലി ഫിലിം നിർമ്മിച്ചത് . സ്കൂൾ ഹെഡ് മിസ് ട്രസ് ഷെർലി ജോർജ്ജ് . അധ്യാപകർ രക്ഷിതാക്കർ, എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു