കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുളള ഫര്‍ണിച്ചര്‍ വിതരണം ചെയ്തു.

  • രാജപുരം: കോടോം ബോളൂര്‍ ഗ്രാമഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫര്‍ണിച്ചര്‍ വിതരണ ഉദ്ഘാടനം കോടോം ബോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ഭ്രൂപേഷ് കെ.അദ്ധൃക്ഷത വഹിച്ചു. ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ അനന്തകൃഷ്ണന്‍ ടി.ടിമുഖ്യാതിഥിയായിരുന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എല്‍.ഉഷ, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അമ്പാടി.പി, മുഹമ്മദ് മുസ്തഫ, സജിത, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജോസ് അബ്രഹം, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് റിസോഴ്‌സ പേഴ്‌സണ്‍ രാമചന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ.രാധകൃഷ്ണന്‍ സ്വാഗതവും, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എസ്.ടി പ്രമോട്ടര്‍ കൃഷ്ണന്‍ ബാനം നന്ദിയും പറഞ്ഞു.

Leave a Reply