പനത്തടി സര്‍വ്വിസ് സഹകരണ ബാങ്ക് ഹൈടെക് കൃഷി രീതിയില്‍

  • രാജപുരം: പനത്തടി സര്‍വ്വിസ് സഹകരണ ബാങ്കിന് 2012-13 2013-14 സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകസേവന കേന്ദ്രം ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു. അതിന്റെ തുടച്ചയായി 2014-15 വര്‍ഷത്തില്‍ 20 ലക്ഷം രൂപ പോളിഹൗസ്, മഴമറ, കാര്‍ഷിക നഴ്‌സറി എന്നിവയ്ക്കായി അനുവദിച്ചിരുന്നു. പോളിഹൗസിന്റെ നിര്‍മ്മാണം പുര്‍ത്തിയാക്കുകയും കൃഷിവിളവെടുപ്പിന് തയ്യാറാവുയും ചെയ്തിടുണ്ട്. പോളിഹൗസിലൂടെ കൃഷിനടത്തുന്ന സംസ്ഥാനത്തെ ആദ്യ സഹകരണബാങ്കാണ്. പോളിഹൗസിന്റെ ഉദ്ഘാടനം ഉടനെ നടത്തപ്പെടന്നതാണ്. 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനിവദിച്ച മണ്ണുപരിശോധനാ കേന്ദ്രത്തിന്റെ നിര്‍മ്മണ പ്രവര്‍ത്തികള്‍ ത്വരിതഗത്തിയില്‍ നടന്നുവരുന്നു. കാര്‍ഷിക നേഴ്‌സറി മുഖേന കശുമാവ്, പ്ലാവ്, മാവ് തുടങ്ങിയ എല്ലാ ഫലവൃക്ഷകളും മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നു. കൃഷി വകുപ്പുമായി യോജിച്ച് പച്ചകറി തൈകള്‍ ഉല്പാദിപ്പിച്ച് കൃഷിഭവനകള്‍ മുഖാന്തരം ിതരണം ചെയ്യുന്ന പദ്ധതി നടപ്പിലകിവരുന്നു. ഈ വര്‍ഷംതന്നെ 50000 ത്തിലധികം വിവിധ പച്ചക്കറി തൈകള്‍ ഉത്പാദിപ്പിച്ചുകഴിഞ്ഞു. കാര്‍ഗോഡ് ജീല്ലയില്‍ തന്നെ ഏറ്റവും കുടുതല്‍ കാര്‍ഷിക വായ്പനല്‍ക്കുന്ന സഹകരണസ്ഥാപനമാണ്. മെയിന്‍ ബ്രാഞ്ച് ഉള്‍പ്പെടെ 10ബ്രാഞ്ച്കളും ഉണ്ട് 23000 മമ്പര്‍മാരുമുണ്ട്.

Leave a Reply