സ്വാതന്ത്രത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ വ്യത്യസ്തമായ ആഘോഷവുമായി രാജപുരം കെസിവൈഎൽ യൂണിറ്റ്.
രാജപുരം: സ്വാതന്ത്രത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ വിവാഹത്തിൻ്റെ എഴുപത്തിയാറാം വാർഷികം ആഘോഷിക്കുന്ന കള്ളാർ അഞ്ചാല തള്ളത്തുന്നേൽ ചാണ്ടി അന്നക്കുട്ടി ദമ്പതികളെ രാജപുരം കെ.സി.വൈ.എൽ യൂണിറ്റ് ആദരിച്ചു.1946 ജനുവരി 25ന് രാജപുരം തിരുക്കുടുംബ ദേവാലയത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. തൊണ്ണൂറ്റിയഞ്ച് വയസുള്ള ചാണ്ടിയും തൊണ്ണൂറ്റിരണ്ട് വയസുള്ള അന്നക്കുട്ടിയും എൺപത് വർഷങ്ങൾക്ക് മുന്നേ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ക്നാനായ കുടിയേറ്റത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിൽ നിന്നും രാജപുരത്തേക്ക് കുടിയേറിയവരാണ്. കഴിഞ്ഞ എൺപത് വർഷം കൊണ്ട് രാജപുരം പ്രദേശത്തുണ്ടായ മാറ്റങ്ങളേപ്പറ്റി അവർ യുവജനങ്ങളോട് സംവദിച്ചു. കെ.സി.വൈ.എൽ ഭാരവാഹികൾ ദമ്പതികളെ പൊന്നാടയിട്ട് ആദരിച്ചു. ജോസ്, സൈമൺ, ഡോ.വത്സൻ, മേരിക്കുട്ടി, ടോമി, ജോമിനി, ഷിബി എന്നിവരാണ് ഇവരുടെ മക്കൾ.
രാജപുരം ഫൊറോന കെ.സി.വൈ.എൽ ഡയറക്ടർ ടോമി പറമ്പടത്തുമല, പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി, മരീസ പുല്ലാഴി, അഭിയ മരുതുർ, സാലസ് പറയക്കോണം, ജെസ്ബിൻ ആലപ്പാട്ട്, അഹിയ സ്രായിപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.