കെവിവിഇ എസ് കൊട്ടോടി യൂണിറ്റ് സഹായ വിതരണം നടത്തി.
രാജപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ട്രേഡേർസ് ഫാമിലി വെൽഫയർ ബെനിഫിറ്റ് സ്കീമിൻ്റെ ധനസഹായ വിതരണവും കൊട്ടോടി ടൗണിനെ പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിൻ്റെ ഭാഗമായി ഒരോ കടകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള വേയ്സ്റ്റ് ബോക്സ് വിതരണവും നടന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് കൃഷ്ണൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. കളളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ധനസഹായ വിതരണം നിർവഹിച്ചു ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി പ്ലാസ്റ്റിക്ക് സംഭരണ ബോക്സിൻ്റെ വിതരണോൽഘാടനം നിർവ്വഹിച്ചു ചടങ്ങിൽ വെച്ച് പുണ്യമോൾക്കുള്ള ചികിൽസാ ധന സഹായം ജില്ലാ പ്രസിഡണ്ട് നിർവ്വഹിച്ചു. കള്ളാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ജോസ് പുതുശ്ശേരി കലായിൽ , പതിനാലാം വാർഡ് മെമ്പർ എം.കൃഷ്ണകുമാർ , ജില്ലാ കൺസിൽ അംഗം കെ.കുഞ്ഞമ്പു നായർ മുതലായവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സി.ബാലഗോപാലൻ സ്വാഗതവും ജോ.സെക്രട്ടറി ഫിലിപ്പ് തേരകത്തിനാടിയിൽ നന്ദിയും പറഞ്ഞു