കോടോത്ത് ഡോ: അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.
രാജപുരം: കോടോത്ത് ഡോ: അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച കുട്ടികളടക്കം മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി സ്വതന്ത്ര്യ ദിന സന്ദേശ റാലിയും , വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.കെ.പ്രേമരാജൻ ദേശീയപതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ് .കെ.രഞ്ജിനി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി.എ.പ്രസിഡൻ്റ് എം.ഗണേശൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ക്ലബ് കൺവീനർ എം.ദീപേഷ് സ്വാഗതവും കെ.വി.രമ്യ നന്ദിയും പറഞ്ഞു. സീനിയർ അധ്യാപകരായ എൻ.ബാലചന്ദ്രൻ , കെ.പത്മനാഭൻ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.