സിനിമാതാരം സുധീർ കരമന ഇരിവൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി.

സിനിമാതാരം സുധീർ കരമന ഇരിവൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി.

രാജപുരം: പ്രശസ്ത സിനിമാതാരം കരമന ജനാർദനൻ നായരുടെ മകൻ സുധീർ കരമന ഇന്ന് രാവിലെ ഇരിവൽ മഹാവിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി. ജില്ലാ മാനേജർ ഗംഗാധരൻ മാവുങ്കാൽ, ഇരിയ രാജേഷ് ജ്യോത്സർ എന്നിവർ ഉണ്ടായിരുന്നു. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി, സേവാസമിതി, ഭജന കലാസമിതി, മാതൃ സമിതി അംഗങ്ങൾ, എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ബ്രഹ്മശ്രീ ഇരിവൽ രാമൻ വാഴുന്നവർ അധ്യക്ഷത വഹിച്ചു. സേവാസമിതി പ്രസിഡണ്ട് ഇ.കെ.ഷാജി , കെ.പി.ഗംഗാധരൻ, കെ. രാഘവ മാരാർ, സതീശൻ ഇരിയ, സുകു കണ്ണോത്ത്, ക്ഷേത്രം മേൽശാന്തി വെങ്കിടേശ കെതിലായ, ഭജന കലാസമിതി പ്രസിഡണ്ട് അജിൻ ലാൽ, മാതൃസമിതി പ്രസിഡണ്ട് ദക്ഷായണി മാരാർ, സെക്രട്ടറി വിമല കുഞ്ഞിക്കണ്ണൻ എന്നിവർ ആശംസകൾ നേർന്നു.മാനേജിങ് ട്രസ്റ്റി അദ്ദേഹത്തെ പൊന്നാട അണിയിച്ചു

Leave a Reply