ജെസിഐ ചുള്ളിക്കര ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.
രാജപുരം :75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് , ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ രാജപുരം ടാഗോർ പബ്ലിക് സ്കൂളിൽ ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു . മുൻ പ്രസിഡൻ്റ് സജി എയ്ഞ്ചൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.വിനയ് മങ്ങാട്ട്, റോണി പോൾ , ,മനോജ് മരിയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ് കെ മാണി സ്വാഗതവും, മാനേജർ സ്റ്റീജ സ്റ്റീഫൻ നന്ദിയും പറഞ്ഞു.