പടം……സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റി ഷാജിയുടെ കുടുംബത്തിനാണ് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീട്.

പടം……സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റി ഷാജിയുടെ കുടുംബത്തിനാണ് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീട്.

രാജപുരം
സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന സ്‌നോഹവീടിന്റെ താക്കോല്‍ ദാനം 28ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാന പ്രകാരം രാജപുരം ലോക്കലിലെ പാലംകല്ല് എലിക്കോട്ടുകയയിലെ പാലനിര്‍ക്കുംതടത്തിലെ ഷാജിയുടെ കുടുംബത്തിനാണ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ഏഴ് ലക്ഷം രൂപ ചിലവിലാണ് ഈ നിര്‍ദ്ധനരായ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. നാട്ടിലെ സുമനസ്സുകളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ കൊണ്ടു ചുരുങ്ങിയ കാലയളവില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കള്ളാര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ഈ കുടുംബത്തിന് ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കുന്നതിന് എല്ലാ അര്‍ഹതയും ഉണ്ടായിട്ടും പഞ്ചായത്തിന്റെ രാഷ്ടിയമായ ഇടപ്പെടല്‍ കൊണ്ടു വീട് കിട്ടാതെ പോകുകയായിരുന്നു. ഇതോ തുടര്‍ന്നാണ് രാജപുരം ലോക്കല്‍ കമ്മിറ്റി വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണന്‍, ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഷാലുമാത്യു, കണ്‍വീനര്‍ ജോഷി ജോര്‍ജ്ജ്, ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply