ഇരിയ ഗവ.ഹൈസ്‌കൂളില്‍ ലഹരി വിമുക്ത ക്യാമ്പ് നടത്തി.

രാജപുരം: നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അമ്പലത്തറ ശിശു സൗഹൃദ ജനമൈത്രി പോലിസിന്റെ സഹകരണത്തോടെ ഇരിയ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലഹരി വിമുക്ത ക്യാമ്പ് നടത്തി. കൂടെയുണ്ട് നാടിനൊപ്പം എന്ന മുദ്രവാക്യമുയര്‍ത്തിയാണ് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ പരിപാടി സംഘടിപ്പിച്ചത്.അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ .ജി. രഘുനാഥ് വിഷയാവതരണം നടത്തി. നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.വി. ഗോപാലന്‍, പ്രധാനാദ്ധ്യാപിക ഷോളി സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് ശിവരാജ് ,സുഗുണന്‍ പാറപ്പെരുതടി, വിനയന്‍ മാസ്റ്റര്‍, അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പി.ആര്‍. ഒ സുബാഷ് എന്നിവര്‍ സംസാരിച്ചു. നന്മ ട്രസ്റ്റിന്റെ ചികിത്സാ സഹായവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു

Leave a Reply