എയിംസ് ഹോസ്പിറ്റൽ കാസർകോട് അനുവദിക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ചു.
രാജപുരം: കാസർകോടിന്റെ ആരോഗ്യ സ്വാതന്ത്ര്യത്തിനു വേണ്ടി ഒക്ടോബർ 2 മുതൽ ദയാബായി സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിന്റെ മുന്നോടിയായി
എയിംസ് പ്രൊപ്പൊസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കുക. ജില്ലയിൽ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക.
ജില്ലയിലെ മുഴുവൻ നഗരസഭ ഗ്രാമ പഞ്ചായത്തുകളിലും ദിന പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച്
83 വയസ് പ്രായമായ ദയാബായിയെ നിരാഹാര സമരത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള തീരുമാനങ്ങളുണ്ടാവണമെന്ന് അപേക്ഷിച്ച് എൻഡോസൾഫാൻ രോഗികൾ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. രാജപുരം പോസ്റ്റാഫിസിൽ 50തോളം കത്തുകൾ പോസ്റ്റ് ചെയ്ത് ബാലകൃഷ്ണൻ പെരുമ്പള്ളി ഉത്ഘാടനം ചെയ്തു. ഒ.ജെ.മാത്യു , കെ.എം. രാജു എന്നിവർ പ്രസംഗിച്ചു.