രാജപുരത്ത് അനുശോചന യോഗം സംഘടിപ്പിച്ചു.
രാജപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. കെ.എ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ച. രാജപുരം തിരുക്കുടുംബ ഫെറോന പള്ളി വികാരി ഫാ. ജോര്‍ജ്ജ് പുതുപറമ്പില്‍, സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ബി രത്‌നാകരന്‍ നമ്പ്യാര്‍, എം.എം.സൈമണ്‍, എ.കെ.മാധവന്‍, ജോസ് പുതുശ്ശേരിക്കാലായില്‍, ജി.ശിവദാസ്, സി.ടി.ലൂക്കോസ്, അഖില പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.