അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു.
രാജപുരം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കെ.കെ.ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ പദവി മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്താനുള്ള ഒരു പദവിയാണ് ഇപ്പോഴത്തെ ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് കെ കെ ഷൈലജ എംഎല്‍എ പറഞ്ഞു. ഇങ്ങനെ ഒരു പദവിയുടെ ആവശ്യമുണ്ടോ എന്നാണ് കേരള സമൂഹം ഇപ്പോള്‍ ചോദിക്കുന്നത്.
ജില്ലാ സെക്രട്ടറി എം.സുമതി അധ്യക്ഷയായി. സംസ്ഥാന ട്രഷറര്‍ ഇ.പത്മാവതി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ഗീനാകുമാരി, ജില്ലാ പ്രസിഡന്റ് പി.സി.സുബൈദ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.പി.ശ്യാമളദേവി, ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം.ലക്ഷ്മി സ്വാഗതം പറഞ്ഞു. കള്ളാറില്‍ നിന്നും രാജപുരത്തേക്ക് ആയിരക്കണക്കിന് വനിതകള്‍ പങ്കെടുത്തു കൊണ്ടുള്ള റാലിയും നടന്നു.
ഭാരവാഹികള്‍ – പി സി സുബൈദ (പ്രസിഡന്റ്), പി പി പ്രസന്ന, വി.വി.പ്രസന്നകുമാരി, ദേവീ രവിന്ദ്രന്‍ (വൈസ് പ്രസിഡന്റ്), എം.സുമതി ( സെക്രട്ടറി), ഓമന രാമചന്ദ്രന്‍, ടി.കെ .ചന്ദ്രമ്മ, ടി.വി.ശാന്ത ( ജോയിന്റ് സെക്രട്ടറി) എ .പി ഉഷ (ട്രഷര്‍), എം.ഗൗരി, എം.പി.വി.ജാനകി, സുനു ഗംഗാധരന്‍, ഗീതസഹാനി എന്നി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ഉള്‍പ്പെടെ 53 അംഗ ജില്ലാ കമ്മിറ്റിയെയും 20 അംഗം സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞടുത്തു.