ചാമക്കുഴി എ കെ ജി സ്മാരക വായനശാലയുടെ ലഹരി വിരുദ്ധ സദസ്സ് .

ചാമക്കുഴി എ കെ ജി സ്മാരക വായനശാലയുടെ ലഹരി വിരുദ്ധ സദസ്സ് .

രാജപുരം: ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. അമ്പലത്തറ പോലീസ് സബ് ഇൻസ്പെക്ടർ ലതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിഷ അനന്തൻ അധ്യക്ഷത വഹിച്ചു. ലിനീഷ് കുണ്ടൂർ ലഹരി വിരുദ്ധ ബോധൽക്കരണ ക്ലാസെടുത്തു. തുടർന്ന് കാസർകോട് ഗ്രാൻമ തിയറ്റേഴ്സിൻ്റെ “മരണത്തിലേക്കൊരു ഫ്രീ ടിക്കറ്റ് എന്ന നാടകവും നടന്നു. പി.ബാബു, വിപിൻ ജോസി, നിജീഷ് കുമാർ, സി.വി.രവീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. സി.രാജേന്ദ്രൻ സ്വാഗതവും, പി.ശ്യാമിന നന്ദിയും പറഞ്ഞു.

Leave a Reply