ഉഷസ് വായനശാല പ്രവർത്തകർ പൂടങ്കല്ല് -ബളാൽ റോഡ് വക്കിലെ കാട് കൊത്തി വൃത്തിയാക്കി
ചുള്ളിക്കര :അയ്യങ്കാവ് ഉഷസ് വായനശാല പ്രവർത്തകർ പൂടംകല്ല് ബളാൽ റോഡിൽ അയ്യങ്കാവ് ഭാഗം മുതൽ മണിക്കല്ല് ഭാഗം വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള കാട് കൊത്തി വൃത്തിയാക്കി.
സ്വകാര്യ ബസ് അടക്കം നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡാണ്.
കാട് വളർന്നതോടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും , സ്കൂൾ കുട്ടികൾക്കുമടക്കം യാത്ര ഏറെ ദുസ്സഹമായ സാഹചര്യത്തിലാണ് വായന ശാല പ്രവർത്തകർ റോഡ് വക്കിലെ കാട് കൊത്തി വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്.