എൽബിഎസ് ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

എൽബിഎസ് ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

രാജപുരം: മരുതോം കേന്ദ്രമായി പ്രവർത്തിക്കുന്ന ലാൽ ബഹദൂർ ശാസ്ത്രി ഗ്രാമവികസന സൊസൈറ്റിയുടെ നേതൃത്വത്തിൽ കോളിച്ചാൽ ടൗണിൽ ജനസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി .കെ നാരായണൻ ഉദ്ഘാടനം ചെയ്തു . സൊസൈറ്റി പ്രസിഡൻറ് കെ.വി.ഗോപകുമാർ അധ്യക്ഷത വഹിച്ചു .കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി , പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് , സെബാൻ കാരക്കുന്നേൽ , മരുതോം.ഊരുമൂപ്പൻ ശ്രീധരൻ എന്നിവർ സംസാരിച്ചു . സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറർ സനീഷ് ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ കെ.സി.തോമസ് , ഷിനോജ് പാലച്ചാൽ, റിജോ , ടിജോ കുര്യൻ, സുധീഷ് , സിജോ, റ്റിജോ എന്നിവർ നേതൃത്വം നൽകി.

Leave a Reply