പാണത്തൂരിൽ സാംസ്‌കാരിക സമ്മേളനവും മീലാദ് സന്ദേശ റാലിയും നടത്തി .

പാണത്തൂരിൽ സാംസ്‌കാരിക സമ്മേളനവും മീലാദ് സന്ദേശ റാലിയും നടത്തി .

രാജപുരം: പാണത്തൂരിൽ ശുഹദാ ഹുബ്ബുറസൂൽ കോൺഫ്രൻസിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 5ന് പാണത്തൂർ ടൗണിൽ സാംസ്‌കാരിക സമ്മേളനവും മീലാദ് സന്ദേശ റാലിയും സംഘടിപ്പിച്ചു.
സാംസ്‌കാരിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ്‌ വി.സി.അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു, സയ്യിദ് ബാഹസ്സൻ തങ്ങൾ പഞ്ചിക്കൽ പ്രാർത്ഥന നടത്തി. എസ്. വൈ. എസ് കാഞ്ഞങ്ങാട് സോൺ കമ്മിറ്റി ട്രഷറർ ഷിഹാബുദീൻ അഹ്സനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാബ് പാണത്തൂർ സ്വാഗതം പറഞ്ഞു. സയ്യിദ് ഷിഹാബുദീൻ അൽ ഹൈദറൂസി തങ്ങൾ കില്ലൂർ ഉൽബോധന പ്രസംഗത്തിനും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി. മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മത -സാമൂഹിക -രാഷ്ട്രീയ പ്രവർത്തകരായ അബ്ദുൽ കരീം മാസ്റ്റർ ദർബാർ കട്ട, അജി പൂന്തോട്ടത്തിൽ, കെ.കെ. മനോജ്‌, കെ.ജെ.ജയിംസ്,രാമചന്ദ്ര സരളായ, സുനിൽ, ബാലചന്ദ്രൻ നായർ കരിക്കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാവിലെ 9ന് ചുള്ളിക്കരയിൽ നിന്നും ആരംഭിച്ച വാഹനറാലി വൈകിട്ട് 4ന് പാണത്തൂരിൽ എത്തിച്ചേർന്നു.
ചുള്ളിക്കര, കള്ളാർ, കോളിച്ചാൽ, ബളാന്തോട് ടൗണുകളിൽ സന്ദേശപ്രസംഗം നടത്തി. വൈകിട്ട് 4ന് നടന്ന മീലാദ് സന്ദേശറാലി പാണത്തൂർ ടൗണിനെ ആവേശക്കടലാക്കി മാറ്റി.
സലാം ആനപ്പാറ, നൗഷാദ് ചുള്ളിക്കര, അസ് അദ് നഈമി, അബ്ദുൽ റഹിമാൻ നൂറാനി,ശുഹൈൽ കാറോളി , ആഷിഖ് ചെമ്പേരി , അഷ്‌റഫ്‌ ഏരത്ത് , ഷാഹുൽ ഹമീദ് ബളാന്തോട്, സഈദ് ഫാളിലി, ഷൗക്കത്ത്‌, ഉമർ സഖാഫി, ശുഹൈബ് സഖാഫി, ഫളിലു റഹ്മാൻ, മൊയ്‌ദു കുണ്ടുപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply