ശിങ്കാരിമേളം അരങ്ങേറ്റം 30ന്

ശിങ്കാരിമേളം അരങ്ങേറ്റം
30ന്

രാജപുരം:- പേരിയ ത്രിവേണി ക്ലബ്ബ്, കരിങ്കൽ കറുത്തമ്പു വായനശാല, പയ്യന്നൂർ ഫോക്ക്ലാന്റ് എന്നിവർ ചേർന്നുള്ള ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം 30ന് നടക്കും. പ്രദേശത്തെ കുട്ടികൾ,യുവതി യുവാക്കൾ അടങ്ങിയ 30 ആളുകളാണ് പരിശീലനം പൂർത്തിയാക്കിയത്.
പ്രേമരാജൻ കണ്ണകൈയാണ് പരിശീലനം നൽകിയത്. ക്ലബ്ബ് പരിസരത്ത് അഞ്ചു മണിക്ക് കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അധ്യക്ഷത വഹിക്കും. ഫോക്ക്ലാന്റ് ചെയർമാൻ ഡോ:കെ.പി.ജയരാജൻ
സിനിമ സീരിയൽ താരം അമൃത എസ് ഗണേഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക . ക്ലബ്ബ് പ്രവർത്തകർ പങ്കെടുക്കും. തുടർന്ന്അമൃത ടിവി ഫൺ അപ്പോൺ എ ടൈം അവതാരകൻ മുകേഷ് ഒ എം ആർ നയിക്കുന്ന കലാ സന്ധ്യയും അരങ്ങേറും

Leave a Reply