റാണിപുരത്ത് പ്രകൃതി പഠന ക്യാമ്പും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

റാണിപുരത്ത് പ്രകൃതി പഠന ക്യാമ്പും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

രാജപുരം: വനം – വന്യജീവി വകുപ്പ് സാമൂഹ്യ വനവല്ക്കരണ വിഭാഗം കാസറകോട് ഡിവിഷന്റെയും കാസറകോട് ഗവ.കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ റാണിപുരത്ത് പ്രകൃതി പഠന ക്യാമ്പും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി. വിജയകുമാർ , എം.ചന്ദ്രൻ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.സി.കെ.ആശാലത , റിട്ട. അസി . രജിസ്ട്രാർ എൻ.സുകുമാരൻ , വളണ്ടിയർ സെക്രട്ടറിമാരായ വി.വൈഷ്ണവി, പി.കിരൺകുമാർ എന്നിവർ സംസാരിച്ചു. അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ആനന്ദ് പേക്കടം ക്ലാസെടുക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

Leave a Reply