മയക്കു മരുന്നിനെതിരെ സമൂഹ ജാഗ്രത ജ്യോതി തെളിയിച്ചു.

മയക്കു മരുന്നിനെതിരെ സമൂഹ ജാഗ്രത ജ്യോതി തെളിയിച്ചു.

രാജപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം കൊട്ടോടി ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടോടി ടൗണിൽ സമൂഹ ജാഗ്രത ജ്യോതിതെളിയിച്ചു പ്രസ്തുത പരിപാടി പതിമൂന്നാം വാർഡ് മെമ്പർ ജോസ് പുതുശ്ശേരികാലായിൽ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. എൻ എസ് എസ് വോളന്റീർ എം.കാർത്തിക പ്രതിജ്ഞ ചൊല്ലി കൊടുത്തു . പതിനാലാം വാർഡ് മെമ്പർ എം.കൃഷ്ണകുമാർ , പിടിഎ വൈസ് പ്രസിഡണ്ട് സി.കെ. ഉമ്മർ , മദർ പ്രസിഡണ്ട് അനിത,പ്രിൻസിപ്പൽ ഇൻചാർജ് സി.ജഹാം ഗീർ, വ്യാപാരി വ്യവസായി സെക്രട്ടറി സി.ബാലഗോപാലൻ, സാമൂഹിക പ്രവർത്തകന്മാരായ ടി.രത്നാകരൻ ടി.സുലൈമാൻ പാട്ടില്ലാത്ത്, പി.ബി.കൃഷ്ണൻ , എൻഎസ്എസ് പോഗ്രാം ഓഫീസർ പി.കെ.സുകു .പ്രീത, ബിന്ദു, ഷാരോൺ ചാക്കോ എന്നിവർ സംസാരിച്ചു.

Leave a Reply