ബളാംതോട് ക്ഷീരസംഘത്തിൽ പാൽ ഗുണമേന്മ ബോധവൽക്കരണം.

ബളാംതോട് ക്ഷീരസംഘത്തിൽ പാൽ ഗുണമേന്മ ബോധവൽക്കരണം.

രാജപുരം: പാൽ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി 2022 ഒക്ടോബർ 11 മുതൽ 2023 ജനുവരി 10 വരെ പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടി ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ജില്ലാ ഗുണ നിയന്ത്രണ ഓഫീസിന്റേയും ബളാംതോട് ക്ഷീര സഹകരണ സംഘത്തിൻെറയും സംയുക്താഭിമുഖ്യത്തിൽ ബളാംതോട് ക്ഷീര സംഘത്തിൽ പ്രത്യേക പാൽ ഗുണമേന്മ ബോധവൽകരണ പരിപാടി നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കെ.എൻ.വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മിൽക്ക് ഇൻസെന്റീവ് വിതരണം
പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. കാഫ് അഡോപ്ഷൻ പദ്ധതി ഉദ്ഘാടനം ക്ഷീരകർഷക ക്ഷേമനിധി ഡയറക്ടർ കെ.വി. കൃഷ്ണൻ നിർവ്വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ശാന്തകുമാരി നിർവ്വഹിച്ചു. ഏറ്റവും നല്ല ഗുണ നിലവാരമുള്ള പാലളന്ന കർഷക കെ.സരസമ്മയെ മിൽമ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് കെ.മാധവൻ ആദരിച്ചു .മിൽമ സുപ്പർവൈസർ വി.പി.അനീഷ് പ്രസംഗിച്ചു. പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ സ്വാഗതവും സംഘം സെക്രട്ടറി സി.എസ്.പ്രദീപ് കുമാർനന്ദിയും പറഞ്ഞു. ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ പി.രമ്യ ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ ഡോ.ജോസഫ് കുര്യാക്കോസ് എന്നിവർ ക്ലാസ്സ് എടുത്തു. എം ബി ബി എസിന് അഡ്മിഷൻ ലഭിച്ച സംഘം കർഷകയുടെ മകൻ അതുൽ കൃഷ്ണയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു.

Leave a Reply