മത മൈത്രിയുടെ സന്ദേശമുണർത്തി തിരുവാതിരയും ക്രിസ്മസ് കരോളും

മത മൈത്രിയുടെ സന്ദേശമുണർത്തി തിരുവാതിരയും ക്രിസ്മസ് കരോളും

രാജപുരം: തിരുവാതിര അരങ്ങേറിയപ്പോൾ ക്രിസ്മസ് അപ്പൂപ്പൻ മധുരവുമായി എത്തി. സാക്ഷരതാ മിഷൻ രാജപുരം പഠന കേന്ദ്രത്തിൽ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തിലാണ് നാടൻപാട്ട്, തിരുവാതിര, ഒപ്പന, ക്രിസ്മസ് കരോൾ എന്നിവ അരങ്ങേറിയത്.
10, 11, 12 ക്ലാസ്സുകളിലെ തുല്യതാ പഠിതാക്കളാണ് പരിപാടി സംഘടിപ്പിച്ചത് ‘
രാജപുരം ഹോളി ഫാമിലി സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം ഒ എ ഉദ്ഘാടനം ചെയ്തു. മലയള വിഭാഗം അധ്യാപകൻ രാജേഷ് കുമാർ ആർ എസ് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. പ്ലസ് വൺ വിദ്യാർത്ഥി സി.രാധാമണി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോബി ജോൺ, സി.പ്രശാന്ത് , പി.നിധി, കെ.തമ്പാൻ , വന്ദന, രജനി, ലതിക എന്നിവർ പ്രസംഗിച്ചു. ധനഞ്ജയൻ സ്വാഗതവും ശോഭ നന്ദിയും പറഞ്ഞു

Leave a Reply